08 April, 2025 10:46:32 AM


കോട്ടയം ജില്ലാ സായുധ പോലീസ് പോലീസ് ക്യാമ്പിന്‍റെ 68 -ആം വാർഷികാഘോഷങ്ങൾക്ക് സമാപനമായി



കോട്ടയം: കോട്ടയം ജില്ലാ സായുധ പോലീസ് പോലീസ് ക്യാമ്പിന്റെ 68-ാം വാർഷികാഘോഷങ്ങൾക്ക് സമാപനമായി. നാലു ദിവസമായി നടന്നുവരുന്ന കോട്ടയം ജില്ലാ സായുധ പോലീസ് ക്യാമ്പിന്റെ 68-ാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ജില്ലാ പോലീസ് മേധാവി ശ്രീ ഷാഹുൽ ഹമീദ് എ. ഐ. പി. എസ്. ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നാലു ദിവസമായി നടന്നു വന്ന ക്യാമ്പ് ഡേ ആഘോഷങ്ങൾക്കാണ് ഔദ്യോഗിക പരിസമാപ്തി ആയത്. വിവിധ കലാ കായിക മത്സരവിജയികൾക്കുള്ള സമ്മാന ദാനവും ജില്ലാ പോലീസ് മേധാവി നിർവഹിച്ചു. സായുധ ക്യാമ്പ് അസിസ്റ്റന്റ് കമാണ്ട ന്റ്  ശ്രീ. ചന്ദ്രശേഖരൻ എം. സി. അധ്യക്ഷനായ ചടങ്ങിൽ കോട്ടയം ഡി.വൈ. എസ്. പി. ശ്രീ അനീഷ് കെ. ജി., കോട്ടയം ഈസ്റ്റ്‌ SHO ശ്രീ ശ്രീജിത്ത്‌, പോലീസ് ഓഫീസഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട്‌ ശ്രീ എം. എസ്. തിരുമേനി, പോലീസ് അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ. ബിനു ഭാസ്കർ, സെക്രട്ടറി ശ്രീ. രഞ്ജിത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K