08 April, 2025 05:52:06 AM
മാലിന്യമുക്ത നവകേരളം കൂട്ടായ്മയുടെ വിജയം- മന്ത്രി വി.എൻ. വാസവൻ

കോട്ടയം: എല്ലാവരും ഒരു ടീം ഐ ഒത്തൊരുമിച്ചു പ്രവർത്തിച്ചതിൻ്റെ ഫലമാണ് മാലിന്യ നിർമാർജന രംഗത്ത് ജില്ലയുടെ നേട്ടമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തിരുനക്കര മൈതാനത്തു നടന്ന ചടങ്ങിൽ മാലിന്യമുക്തം നവകേരളം ജില്ലാ ശുചിത്വ പ്രഖ്യാപനം നടത്തി അദ്ദേഹം പ്രസംഗിക്കുകയായിരുന്നു. മുൻപൊരിക്കലും നടന്നിട്ടില്ലാത്തവിധത്തിൽ നമ്മുടെ സംസ്ഥാനത്തെ വിവിധ സംഘടനകളും റെസിഡൻ്റ്സ് അസോസിയേഷനുകളും ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പ്രവർത്തനം ബഹുദൂരം പിന്നിട്ട് അവസാനിച്ചു. ഘട്ടത്തിലേക്കു കടക്കുകയാണ്.
ഏതെങ്കിലും മുക്കിലോ മൂലയ്ക്കോ ഏതെങ്കിലും തരത്തിലുള്ള അപൂർണത കണ്ടാൽ അതുകൂടി പരിഹരിച്ച് മുന്നോട്ടുപോകും. ഹരിതകർമസേന സ്തുത്യർഹമായ നടത്തിയ പ്രവർത്തനങ്ങളാണ് ഈ മുന്നേറ്റത്തിന് കരുത്തും ആവേശവും പകരുന്നത്. അവർക്കാണ് ഈ വിഷയത്തിൽ ബിഗ് സല്യൂട്ട്.
മാലിന്യ പ്രശ്നങ്ങളെ പൂർണമായും നിയമം മൂലം നേരിടാനാവില്ല.
മനുഷ്യമനസ്സുകളിൽ മാലിന്യമുക്തമായ കേരളമുണ്ടാകണമെന്ന സംസ്കാരം പരുവപ്പെടുത്തുകയാണ് നമ്മുടെ ഉത്തരവാദിത്വം. കുട്ടികളായിരിക്കുമ്പോഴേ ശുചിത്വബോധം വളർത്തിയെടുക്കണം. മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിലേക്കെത്താൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത ഉത്തരവാദിത്വം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ്ജ് എം.പി. സ്റ്റാറ്റസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജോബ് മൈക്കിൾ എം.എൽ.എ. റിപ്പോർട്ട് ഏറ്റുവാങ്ങി. കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മോൻസ് ജോസഫ് എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ജോൺ വി.സാമുവൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പുത്തൻകാല, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.എം. മാത്യു, മഞ്ജു സുജിത്, ഹൈമി ബോബി, പി.ആർ. അനുപമ, അംഗങ്ങളായ സുധ കുര്യൻ, നിർമല ജിമ്മി, കെ.വി. ബിന്ദു, രാജേഷ് വാളിപ്ലാക്കൽ, ജെസ്സി ഷാജൻ, ടി.എൻ. ഗിരീഷ് കുമാർ, ഡോ.റോസമ്മ സോണി, ചങ്ങനാശ്ശേരി നഗരസഭാ അധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി.വി. സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് അജയൻ കെ. മേനോൻ, സബ് കളക്ടർ ഡി. രഞ്ജിത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ബിനു ജോൺ, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്,നവകേരളം കർമപദ്ധതി കോ ഓർഡിനേറ്റർ എസ്. ഐസക്, കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ അഭിലാഷ് ദിവാകർ, കെ.എസ്.ഡബ്ലിയു.എം.പി. ജില്ലാ കോ ഓർഡിനേറ്റർ റീനു ചെറിയാൻ, കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി, സി.കം.സി.എൽ. ജില്ലാ കോ ഓർഡിനേറ്റർ ജിഷ്ണു ജഗൻ, മാലിന്യമുക്തം നവകേരളം ജില്ലാ കോ ഓർഡിനേറ്റർ ടി.പി. ശ്രീശങ്കർ, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ സേവ്യർ ജോസ് എന്നിവർ പങ്കെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ശുചിത്വ മിഷൻ, ഹരിതകേരള മിഷൻ, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് മാലിന്യമുക്ത നവകേരളം പദ്ധതി നടപ്പിലാക്കിയത്.
തിരി തെളിഞ്ഞൂ, 88 ചിരാതുകളിൽ കൂടി
മാലിന്യമുക്തം നവകേരളം ജില്ലാതല പ്രഖ്യാപനം നടത്തി വിശിഷ്ടാതിഥികൾ വേദിയിലെ നിലവിളക്ക് തെളിച്ചപ്പോൾ താഴെ സദസ്സിനു മുൻപിലായി 88 മൺചിരാതുകളിൽ കൂടി തിരി തെളിഞ്ഞു. 11 ബ്ലോക്കുപഞ്ചായത്തുകളെയും ആറു നഗരസഭകളെയും പ്രതിനിധീകരിച്ചു വാഴപ്പിണ്ടികൾ സ്ഥാപിച്ച് അതിലാണ് ചെരാതുകൾ ഒരുക്കിയത്.
മികച്ച പ്രവർത്തനം നടത്തിയത്
മരങ്ങാട്ടുപിള്ളി, അകലക്കുന്നം, കുറിച്ചി പഞ്ചായത്തുകൾ
*നഗരസഭ ചങ്ങനാശ്ശേരി
കോട്ടയം: മാലിന്യ നിർമാർജ്ജനത്തിൽ മികച്ച പ്രവർത്തനം നടത്തിയ ഗ്രാമപഞ്ചായത്തിനായുള്ള ട്രോഫി മരങ്ങാട്ടുപിള്ളി, അകലക്കുന്നം, കുറിച്ചി ഗ്രാമപഞ്ചായത്തുകൾ. ഉഴവൂരാണ് മികച്ച ബ്ലോക്ക് പഞ്ചായത്ത്. നഗരസഭ ചങ്ങനാശ്ശേരിയും. മികച്ച സി.ഡി.എസിനുള്ള പുരസ്കാരം ഗ്രാമപഞ്ചായത്തുതലത്തിൽ ചെമ്പും നഗരസഭാ തലത്തിൽ വൈക്കവും നേടി. മികച്ച ഹരിതകർമ്മസേനയ്ക്കുള്ള പുരസ്കാരം ഗാമപഞ്ചായത്തുതലത്തിൽ കുറിച്ചിയും നഗരസഭാ തലത്തിൽ ചങ്ങനാശ്ശേരിയും നേടി. പുരസ്‌കാരങ്ങൾ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവനും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജും വിതണം തിരുനക്കരയിൽ നടന്ന മാലിന്യമുക്ത പ്രഖ്യാപനചടങ്ങിൽ വിതരണം ചെയ്തു.