07 April, 2025 05:50:25 PM
ലഹരി മുക്ത കേരളത്തിനായി കോട്ടയം ജില്ലാ സായുധ സേനയുടെ കൂട്ടയോട്ടം

കോട്ടയം ജില്ലാ സായുധ സേനാ ക്യാമ്പിന്റെ 68 ആം വാർഷിക ദിനാഘോഷങ്ങളുടെ ഭാഗമായാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. ലഹരിമുക്ത കേരളം എന്ന ലക്ഷ്യം മുൻ നിർത്തി സംഘടിപ്പിച്ച കൂട്ടയോട്ടം കോട്ടയം ജില്ലാ സായുധ ക്യാമ്പ് അസിസ്റ്റന്റ് കമാണ്ടന്റ് ശ്രീ. ചന്ദ്രശേഖരൻ എം. സി. ഫ്ലാഗ് ഓഫ് ചെയ്തു.കോട്ടയം ഗാന്ധി സ്‌ക്വയറിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം നഗരം ചുറ്റി കോട്ടയം ക്യാമ്പിൽ അവസാനിച്ചു. നൂറോളം പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.