06 April, 2025 07:33:39 PM


ജോലി സമ്മര്‍ദം താങ്ങാനാവുന്നില്ലെന്ന് വിഡിയോ; യുവാവ് ഫ്‌ളാറ്റില്‍ നിന്നും ചാടി ജീവനൊടുക്കി



കോട്ടയം: ഐടി സ്ഥാപനത്തിലെ ജോലിസമ്മര്‍ദ്ദം മൂലം യുവാവ് ജീവനൊടുക്കി. കോട്ടയം കഞ്ഞിക്കുഴിയില്‍ താമസിക്കുന്ന ജേക്കബ് തോമസ്(23)താമസക്കുന്ന ഫ്‌ളാറ്റില്‍ നിന്നും ചാടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. കാക്കനാട് പ്രവര്‍ത്തിക്കുന്ന ലിന്‍വേയ്‌സ് ടെക്‌നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടര്‍ എന്‍ജിനീയറാണ് ജേക്കബ് തോമസ്. ജോലിസമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് ജേക്കബ് മാതാപിതാക്കളോട് പലതവണ പറഞ്ഞിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് ഇതുമായി ബന്ധപ്പെട്ട വിഡിയോ സന്ദേശം ജേക്കബ് മാതാവിന് അയക്കുകയും ചെയ്തു. ജോലിസമ്മര്‍ദ്ദം താങ്ങാന്‍ ആകുന്നില്ലെന്നാണ് ഈ വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ആത്മഹത്യ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K