31 March, 2025 08:53:01 AM
തർക്കം പരിഹരിക്കാമെന്ന് പറഞ്ഞു വീട്ടിൽ വിളിച്ചു വരുത്തി കൊലപാതകശ്രമം; മൂന്നു പേര്‍ അറസ്റ്റില്‍

ചിങ്ങവനം: തർക്കം പരിഹരിക്കാമെന്ന് പറഞ്ഞു വീട്ടിൽ വിളിച്ചു വരുത്തിയിട്ട് കൊലപാതകശ്രമം. ഒരു വീട്ടിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് ചിങ്ങവനം പോലീസ്. പ്രതിയുടെ പക്കൽ നിന്നും പരാതിക്കാരനായ. അജീഷ് മോഹൻ വയസ്സ് 35, ചാത്തൻമേൽ പൂവത്ത് ഹൗസ്, പരുത്തുംപാറ കുഴിമറ്റം എന്നയാൾ വാങ്ങിയ പണം സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് 29.03.25 രാത്രി 08.30 മണിയോടെ ചിങ്ങവനം കുഴിമറ്റം ഭാഗത്തുള്ള വീട്ടിലേക്ക് വിളിച്ചു വരുത്തിയിട്ട് പ്രതികളായ ശോഭാകുമാരി എസ്, വയസ് 48, W/o സുഭാഷ്, വലിയവീട്ടിൽ കരോട്ട് വീട്, കുഴിമറ്റം പി ഓ, പനച്ചിക്കാട് വില്ലേജ്, കോട്ടയം, 2.സുഭാഷ് വയസ് 49, വലിയവീട്ടിൽ കരോട്ട് വീട്, കുഴിമറ്റം3. സൗരവ് സുഭാഷ്, S/o സുഭാഷ്, എന്നിവർ ചേർന്ന് ആക്രമിക്കുകയായിരുന്നു അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.