28 March, 2025 02:14:28 PM


മുണ്ടക്കയത്ത് സ്വകാര്യ വ്യക്തിയുടെ കിണറിൽ അജ്ഞാത മൃതദേഹം



മുണ്ടക്കയം: മുണ്ടക്കയത്ത് സ്വകാര്യ വ്യക്തിയുടെ കിണറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.പുരുഷന്റേതെന്ന് തോന്നുന്ന മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പഴയ ഗാലക്സി തിയറ്ററിനു സമീപമാണ് സംഭവം നടന്നത്.

വാടകയ്ക്ക് നൽകിയിരുന്ന വീടിനു സമീപത്തെ കിണറിൽ നിന്നും രാവിലെ വെള്ളം പമ്പ് ചെയ്തപ്പോൾ ദുർഗന്ധം വമിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K