28 March, 2025 08:36:06 AM


കഞ്ഞിക്കുഴിയിൽ ഗതാഗത പരിഷ്കരണം: പുതിയ റബ്ബർ ഫ്ലെക്സി പോളുകൾ സ്ഥാപിച്ചു



കോട്ടയം: കോട്ടയം കഞ്ഞിക്കുഴി ജംഗ്ഷൻ ഭാഗത്ത്‌ നിലവിലുണ്ടായിരുന്ന ഇരുമ്പ് ഡിവൈഡറുകളും, ട്രാഫിക് കോണുകളും നീക്കി. പകരം ഹൈ ക്വാളിറ്റി റബ്ബർ കോമ്പൗണ്ടിൽ നിർമ്മിതമായ പോളുകൾ സ്ഥാപിച്ചു. നേരത്തെ ഉപയോഗിച്ചിരുന്ന ഡിവൈഡറുകളെ അപേക്ഷിച്ച് റോഡിന്റെ വളരെ കുറച്ച് സ്ഥലം മാത്രമേ ഫ്ലെക്സി പോളുകൾ അപഹരിക്കുകയുള്ളു എന്നത് ഒരു വലിയ നേട്ടമാണ്. റോഡിൽ സ്ക്രൂ ചെയ്തു സ്ഥാപിച്ചിരിക്കുന്നതിനാൽ കാറ്റിലോ, വാഹനങ്ങളുടെ ചെറിയ ഉരസലിലോ സ്ഥാനചലനം സംഭവിക്കുകയോ,വീണുപോവുകയോ ചെയ്യില്ല എന്നതും രാത്രി കാലങ്ങളിൽ റീഫ്ലക്റ്റീവ് സ്വഭാവത്തിൽ പ്രവർത്തിക്കുന്നതിനാൽ റോഡ് ഉപയോക്താക്കൾക്ക് പെട്ടന്ന് കാഴ്ച്ചയിൽ പതിയും എന്നതും, വളരെ ഫ്ളക്സിബിൾ ആയതിനാൽ വാഹനങ്ങൾ അബദ്ധത്തിൽ തട്ടുകയോ, ഉറയുകയോ ചെയ്താൽ പോലും  വാഹനത്തിനോ പോളിനോ കെടുപാടുകൾ ഉണ്ടാകില്ല എന്നതും ഫ്ലെക്സി പോളിന്റെ നേട്ടമാണ്. തൃശൂർ ആസ്ഥാനമായ മില്ലെനിയം റബ്ബർ ടെക്‌നോളജിസ് ആണ് ഈ പുതിയ "FLEXIPOLE" സ്ഥാപിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K