22 March, 2025 05:07:22 PM


കോട്ടയം നാട്ടകം പാറേച്ചാൽ ജെട്ടി പാലം തകർന്നു വീണു; ബോട്ട് സർവീസ് മുടങ്ങി



കോട്ടയം: അപകടാവസ്ഥയിലായിരുന്ന കോട്ടയത്തെ നാട്ടകം പാറേച്ചാൽജെട്ടി പൊക്ക് പാലം തകർന്നു വീണു. കോട്ടയം ആലപ്പുഴ  ജലപാതയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. പാലം തകർന്ന് വീണതിനാൽ ഇവയുടെ അവശിഷ്ട ഭാഗങ്ങൾ മാറ്റാതെ ബോട്ട് സർവീസും നടത്താൻ കഴിയില്ല. കോട്ടയത്തെ നാട്ടകം പാറേച്ചാലിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള മീനച്ചിലാറിനോട് ചേർന്ന പൊക്ക് പാലം നൂറു കണക്കിനാളുകളുടെ സഞ്ചാര മാർഗവുമായിരുന്നു. പാലം തകർന്നത് ഇവരുടെ യാത്രമാർഗവും ഏറെ പ്രതിസന്ധിയിലാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K