19 March, 2025 09:12:36 PM


പലചരക്കു കടയിലെ ലഹരി കച്ചവടം പൊളിച്ച് കറുകച്ചാൽ പോലീസ്



കറുകച്ചാൽ : പലചരക്കു കടയിൽ ഹാൻസ് കച്ചവടം നടത്തിയതിന് നെടുംകുന്നം നെടുമണ്ണി ഭാഗത്ത്‌ ആലുങ്കൽ വീട്ടിൽ സുരേഷ് ജോണിനെ (48) ആണ് കറുകച്ചാൽ പോലീസ് ഇൻസ്‌പെക്ടർ പ്രശോഭ് കെ. കെ. യുടെ നേതൃത്വത്തിള്ള സംഘം അറസ്റ്റ് ചെയ്തത്.ഇയാളുടെ കടയിൽ ഹാൻസ് വിൽപ്പന നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ പോലീസ് രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. അതിനു ശേഷം ഇന്ന് (19.03.25) രാവിലെ 10.30 മണിയോടെ നടത്തിയ പരിശോധനയിൽ ഉപ്പുചാ ക്കിനിടയിൽ ഒളിപ്പിച്ച നിലയിൽ ഒരു പ്ലാസ്റ്റിക് ചാക്കിൽ നിന്നും 165 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് കണ്ടെത്തുകയായിരുന്നു.എസ്. ഐ. ജോൺസൺ ആന്റണി, എസ്. സി. പി. ഒ. മാരായ വിവേക് ചന്ദ്രൻ, ഡെന്നി ചെറിയാൻ, സി. പി. ഒ. മാരായ ബ്രിജിത്, രതീഷ് കുമാർ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K