18 March, 2025 09:17:13 PM


നഗര സൗന്ദര്യ വൽക്കരണം: സന്നദ്ധ സംഘടനകളുടെ യോഗം ചേർന്നു



കോട്ടയം:  മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന  നഗര സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട്  ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളുടെ യോഗം ചേർന്നു.  ജില്ലാ കളക്ടറുടെ ചേംബറിൽ  ചേർന്ന യോഗത്തിൽ  ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അധ്യക്ഷത വഹിച്ചു.  
വിവിധ ഭാഗങ്ങളിലെ ഹരിതവത്കരണ പരിപാടികൾ ഏറ്റെടുത്ത് നടപ്പിലാക്കാൻ വിവിധ സംഘടനാ പ്രതിനിധികൾ സന്നദ്ധത അറിയിച്ചു. തദ്ദേശ സ്വയംഭരണവകുപ്പു ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ ജോസ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്
സുനു പി. മത്തായി, സജോ ജോജി, ബാബു ജോസഫ്, സിറിൽ ജി. പൊടിപാറ, ജോൺ പി. കുര്യൻ, ഷാജി വേങ്കടത്ത്, ജീസ് പി.പോൾ, ജിഷോ ജെയിംസ്, ഫാ. ജോസഫ് ചോരേത്ത്, ഫാ. ജേക്കബ് മാവുങ്കൽ എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 951