18 March, 2025 08:40:37 PM


ഭിന്നശേഷിക്കാർക്കായുള്ള ഇലക്ടിക് വീൽചെയറുകൾ നൽകി



കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ ഭിന്നശേഷിക്കാർക്കായുള്ള പദ്ധതിപ്രകാരം മൂന്നുപേർക്കു കൂടി ഇലക്ടിക് വീൽചെയർ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, സ്ഥിരം സമിതി അധ്യക്ഷരായ പി.എം. മാത്യു, മഞ്ജു സുജിത്ത്, ഹൈമി ബോബി, പി.ആർ. അനുപമ, അംഗങ്ങളായ കെ.വി. ബിന്ദു, നിർമ്മലാ ജിമ്മി, ടി.എൻ. ഗിരീഷ് കുമാർ, ശുഭേഷ് സുധാകരൻ, രാജേഷ് വാളിപ്ലാക്കൽ, ടി.എസ്. ശരത്, സുധ കുര്യൻ, ഡോ. റോസമ്മ സോണി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K