18 March, 2025 08:33:04 PM
യുവജന കമ്മീഷൻ തൊഴിൽ മേള സംഘടിപ്പിച്ചു

കോട്ടയം: സംസ്ഥാന യുവജന കമ്മീഷൻ മാന്നാനം കെ. ഇ. കോളേജിൽ സംഘടിപ്പിച്ച 'കരിയർ എക്‌സ്‌പോ 24' തൊഴിൽ മേള യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ ഉദ്ഘാടനം ചെയ്തു. തൊഴിൽ മേഖലയിൽ യുവാക്കൾ നേരിടുന്ന സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി വരുത്തേണ്ട മാറ്റങ്ങളേക്കുറിച്ച് യുവജനകമ്മീഷൻ പദ്ധതികൾ തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോളജ് പ്രിൻസിപ്പൽ ഡോ. ഐസൺ വി. വഞ്ചിപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ഐടി കമ്പനികൾ ഉൾപ്പെടെയുള്ള നാൽപതു പ്രമുഖ കമ്പനികൾ കരിയർ എക്‌സ്‌പോയിൽ പങ്കെടുത്തു. യുവജന കമ്മീഷൻ അംഗം അഡ്വ. അബേഷ് അലോഷ്യസ്, കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഡോ.സി.എസ്. സേവ്യർ, അസിസ്റ്റന്റ് പ്രൊഫസർ റോണി ജോർജ്, കോളേജ് ബർസാർ ഫാ. ബിബു തോമസ്, കോളേജ് അധ്യാപിക ആൻ സ്റ്റാൻലി എന്നിവർ പങ്കെടുത്തു.