12 March, 2025 08:12:57 PM
സ്വകാര്യ ബസ് ജീവനക്കാർക്കായി ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കോട്ടയം: സ്വകാര്യ ബസ് ജീവനക്കാർക്കായി മോട്ടോർ വാഹന വകുപ്പ്, പോലീസ് ,കോട്ടയം ബസേലിയോസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ബസേലിയോസ് കോളജിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു. ആർ.ടി.ഒ: കെ. അജിത് കുമാർ അധ്യക്ഷത വഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റോഷൻ സാമുവൽ, ജില്ലാ ലീഗൽ സെൽ എസ്.ഐ. ഗോപകുമാർ എന്നിവർ ക്ലാസ് എടുത്തു.
രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായ കോട്ടയം ജില്ലാ ലീഗൽ സെല്ലിലെ സബ് ഇൻസ്പെക്ടർ ഗോപകുമാർ, ഓൾ ഇന്ത്യ സിവിൽ സർവീസസ് മീറ്റിൽ റെസ്‌ലിംഗ് സ്വർണമെഡൽ നേടിയ കോട്ടയം ആർ.ടി.ഓഫീസിലെ അഞ്ജുമോൾ ജോസഫ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
കോട്ടയം ഡി.സി.ആർ.ബി ഡിവൈ.എസ്.പി. ജ്യോതികുമാർ, എൻ.എസ.്എസ.് കോ ഓർഡിനേറ്റർ മഞ്ജുഷ വി. പണിക്കർ, ജൂനിയർ സൂപ്രണ്ട് വിനു പി. നായർ, ബസ് ഓപ്പറേറ്റേഴ്സ് സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.