12 March, 2025 08:11:28 PM


തിരുനക്കര പകൽ പൂരം: മാർച്ച് 21ന് കോട്ടയം നഗരസഭാ പരിധിയിൽ ഡ്രൈ ഡേ



കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പകൽ പൂരം നടക്കുന്ന മാർച്ച് 21ന് കോട്ടയം നഗരസഭാ പരിധിയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി.സാമുവൽ ഉത്തരവായി. മാർച്ച് 20 രാത്രി 11 മണി മുതൽ മാർച്ച് 22ന് രാവിലെ എട്ടുവരെ മദ്യത്തിന്റെ വിൽപനയും വിതരണവും നഗരസഭാ പരിധിയിൽ നിരോധിച്ചാണ് ഉത്തരവായിട്ടുള്ളത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309