11 March, 2025 07:17:11 PM
പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ തൊഴിൽ മേള

കോട്ടയം: കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ മാർച്ച് 15ന് രാവിലെ ഒൻപതിന് തൊഴിൽ മേള നടത്തും. എസ്. എസ്. എൽ. സി., പ്ലസ് ടു, ഡിഗ്രി തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി നൂറിലേറെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിശദവിവരത്തിനും
രജിസ്‌ട്രേഷനും 9495999731,8330092230 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.