10 March, 2025 07:37:03 PM
നഗര സൗന്ദര്യവത്കരണം: നഗരസഭകളിൽ യോഗം

കോട്ടയം: നഗരസഭകളിലെ റോഡുകൾ വലിച്ചെറിയൽ മുക്തമാക്കി സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി നഗരസഭാടിസ്ഥാനത്തിൽ യോഗം ചേരും. ചങ്ങനാശ്ശേരി നഗരസഭയിലെ യോഗം മാർച്ച് 14 ന് 10.30 ന് ചേരും. ജോബ് മൈക്കിൾ എം.എൽ.എ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ എന്നിവരുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. വെക്കം നഗരസഭയിലെ യോഗം മാർച്ച് 13ന് ഉച്ചകഴിഞ്ഞു 3.30 ന് ചേരും. സി. കെ. ആശ എം.എൽ.എ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ എന്നിവരുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.