10 March, 2025 07:29:55 PM
കോട്ടയം ജില്ലയിലെ "ജ്വാല 3.0" സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു

കോട്ടയം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാനവ്യാപകമായി കേരള പോലീസ് നടപ്പിലാക്കിവരുന്ന "ജ്വാല 3.0" സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസ് പാലാ ബ്രില്ലിയന്റ് സ്റ്റഡി സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ നിർവഹിച്ചു. ബ്രില്ലിയന്റ് സ്റ്റഡി സെന്റർ ഡയറക്ടർ സന്തോഷ് കുമാർ.ഡി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടയം അഡീഷണൽ എസ്.പി ഇൻ ചാർജ് സാജു വർഗീസ്, പാലാ ഡിവൈഎസ്പി സദൻ കെ, പാലാ മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, വൈസ് ചെയർപേഴ്സൺ ശ്രീമതി ബിജി ജിജോ, മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത്, ബ്രില്ലിയന്റ് സ്റ്റഡീസ് സെന്റർ ഡയറക്ടർമാരായ സ്റ്റീഫൻ ജോസഫ്, ജോർജ് തോമസ്.പി, സെബാസ്റ്റ്യൻ ജി.മാത്യു തുടങ്ങിയവരും പങ്കെടുത്തു. ജില്ലാ പോലീസിലെ പ്രത്യേക പരിശീലനം ലഭിച്ച വനിതാ ഉദ്യോഗസ്ഥരായ ശിശിര,പ്രസീജ, രമ്യാ, നീതു എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്.