09 March, 2025 06:19:15 PM


ഇല്ലിക്കൽകല്ലിൽ സഞ്ചാരികൾക്ക് കടന്നലിന്‍റെ ആക്രമണത്തിൽ പരിക്ക്



കോട്ടയം: കോട്ടയം ഇല്ലിക്കൽ കല്ലിൽ ട്രക്കിം​ഗിന് പോയ സഞ്ചാരികൾക്ക് കടന്നൽ കുത്തേറ്റു. കടന്നലിന്റെ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്രക്കിം​ഗിനായി പോയ കുറവിലങ്ങാട്, കുറുപ്പന്തറ സ്വദേശികൾക്കാണ്  കടന്നൽ കുത്തേറ്റത്. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് പരുക്കേറ്റവരെ രക്ഷപ്പെടുത്തിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K