09 March, 2025 12:29:28 PM
ചിങ്ങവനം റെയിൽവേ മേൽപാലത്തിൽ ബസ് ഇറങ്ങിയ വയോധിക അതേ ബസ് ഇടിച്ച് മരിച്ചു

ചിങ്ങവനം: കോട്ടയം ചിങ്ങവനം റെയിൽവേ മേൽപാലത്തിൽ ബസ് ഇറങ്ങിയ വയോധിക അതേ ബസ് ഇടിച്ച് മരിച്ചു. നെല്ലിക്കൽ സ്വദേശിയായ അന്നാമ്മ കുര്യാക്കോസ് (75) ആണ് മരിച്ചത്. രാവിലെ 8.15നായിരുന്നു സംഭവം. റോഡരികിലൂടെ നടന്ന അന്നാമ്മ ബസിന്‍റെ പിൻചക്രങ്ങൾ കയറിയാണ് മരിച്ചത്. നെല്ലിക്കൽ ഭാഗത്ത് നിന്ന് സർവീസ് നടത്തുന്ന ടി.സി.എം ബസ് ആണ് അപകടത്തിൽപ്പെട്ടത്. നെല്ലിക്കലിൽ നിന്നും ബസിൽ കയറിയ അന്നാമ്മ, ചിങ്ങവനം പള്ളിയിൽ കുർബാനക്ക് എത്തിയതായിരുന്നു.