28 February, 2025 07:43:34 PM
കോട്ടയത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. ബൈക്ക് യാത്രക്കാർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ അഭിനവ്, ദീപക് എന്നിവരെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അറരയോടെയായിരുന്നു സംഭവം. എതിർ ദിശയിൽ നിന്നെത്തിയ കാറും ബൈക്കും ബൈപ്പാസിൽ മുപ്പായിപ്പാടം റോഡ് ഭാഗത്ത് വച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടു പേരും റോഡിൽ തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇതുവഴി എത്തിയ മറ്റൊരു വാഹനത്തിൽ രണ്ടു പേരേയും ആശുപത്രിയിൽ എത്തിച്ചത്