27 February, 2025 06:56:31 PM


വിവരങ്ങൾ സമയബന്ധിതമായി കൈമാറണം​; തുടർച്ചയായി ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടിക്കു ശിപാർശ- വിവരാവകാശ കമ്മിഷണർ



കോട്ടയം: വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷകളിൽ വിവരങ്ങൾ സമയബന്ധിതമായി കൈമാറണമെന്നും കമ്മിഷൻ ഉത്തരവ് നിരന്തരമായി ലംഘിച്ചു ഹിയറിങ്ങിൽ ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്കനടപടിക്കു ശിപാർശ ചെയ്യുമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ കെ.എം. ദിലീപ്. കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ നടത്തിയ സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  കമ്മിഷനു മുന്നിൽ പൗരന്മാർ നൽകുന്ന രണ്ടാം അപ്പീലിൽ തീരുമാനമെടുക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഹാജരാകേണ്ടതുണ്ട്. എന്നാൽ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിന് ചില ഉദ്യോഗസ്ഥർ പല കാരണങ്ങൾ നിരത്തി ഹാജരാകാതെ ഇരിക്കുന്ന സന്ദർഭങ്ങൾ കമ്മിഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരേ നടപടിക്കു ശിപാർശ ചെയ്യുമെന്നു ഡോ. കെ.എം. ദിലീപ് പറഞ്ഞു. സിറ്റിങ്ങിന്റെ പരിഗണനയ്ക്കു വന്ന 32 കേസിൽ 27 എണ്ണത്തിലും തീർപ്പായി.  തദ്ദേശ സ്വയം ഭരണം, മൈനിങ് ആൻഡ് ജിയോളജി, പോലീസ്, സഹകരണം, ആരോഗ്യം എന്നീ വകുപ്പുകളുമായും എം.ജി. സർവകലാശാലയുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷകളിലെ അപ്പീലുകളാണ് കമ്മിഷന്റെ പരിഗണനയ്ക്കു വന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K