27 February, 2025 09:32:31 AM
ബുള്ളറ്റും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ആർപ്പൂക്കര സ്വദേശിക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കസ്തൂർബായിൽ ബുള്ളറ്റും ഓട്ടോയും കൂട്ടിയിടിച്ച് ആർപ്പൂക്കര സ്വദേശി മരിച്ചു. തിനാക്കുഴിയിൽ 56 കാരനായ ഷാജി (ജോർജ് കുട്ടി -ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിൻ്റെ ഭാര്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .
ഇന്നലെ രാത്രി ഒൻപത് മണിയോടെ ആർപ്പൂക്കര കസ്തൂർബായ്ക്ക് സമീപമായിരുന്നു അപകടം. ജോർജ് കുട്ടിയും ഭാര്യയും സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ എതിർ ദിശയിൽ നിന്നും എത്തിയ ഓട്ടോ ടാക്സി വെള്ളിമൂങ്ങ ഇടിയ്ക്കുകയായിരുന്നു.
മെഡിക്കൻ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ഷാജി മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഓട്ടോ ടാക്സി ഡ്രൈവറെ ഗാന്ധി നഗർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.