19 February, 2025 07:28:55 PM
പകുതിവിലയ്ക്ക് സ്കൂട്ടർ: കോട്ടയത്ത് ഇന്നലെ രജിസ്റ്റർ ചെയ്തത് 10 കേസുകൾ

കോട്ടയം: പകുതിവിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് ചൊവ്വാഴ്ച കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 10 കേസുകൾ. മുണ്ടക്കയം സ്റ്റേഷനിൽ 3, ഈരാറ്റുപേട്ട, എരുമേലി എന്നീ സ്റ്റേഷനുകളിൽ രണ്ട് കേസുകൾ വീതവും, മണിമല,പൊൻകുന്നം, പള്ളിക്കത്തോട് എന്നീ സ്റ്റേഷനുകളിൽ ഓരോ കേസുകൾ വീതമാണ് രജിസ്റ്റർ ചെയ്തത്.