19 February, 2025 01:40:36 PM


കോട്ടയം നഴ്സിംഗ് കോളേജ് റാഗിങ്ങ്: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു



കോട്ടയം: കോട്ടയം സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിങ്ങ്മായി ബന്ധപ്പെട്ട് പ്രതികളായ 5 പേരേയും  പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഗാന്ധിനഗര്‍ പോലീസ് ഏറ്റുമാനൂര്‍ കോടതിയില്‍ നല്‍കിയ അപേക്ഷ നൽകിയിരുന്നു. മലപ്പുറം വണ്ടൂര്‍ കരുമാറപ്പറ്റ കെ.പി. രാഹുല്‍ രാജ് (22), അസോസിയേഷന്‍ അംഗങ്ങളായ മൂന്നിലവ് വാളകം കരയില്‍ കീരിപ്ലാക്കല്‍ സാമുവല്‍ ജോണ്‍സണ്‍ (20), വയനാട് നടവയല്‍ പുല്‍പ്പള്ളി ഞാവലത്ത് എന്‍.എസ്. ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടിയില്‍ സി. റിജില്‍ ജിത്ത് (20), കോരുത്തോട് മടുക്ക നെടുങ്ങാട്ട് എന്‍.വി. വിവേക് (21) എന്നിവരാണ് കേസിൽ പ്രതികളായിട്ടുള്ളത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K