18 February, 2025 09:00:14 PM
ഇൻസിഡന്‍റ് റെസ്പോൺസ് സിസ്റ്റം അംഗങ്ങൾക്കായി പരിശീലന ക്ലാസ് നടത്തി

കോട്ടയം: ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം (ഐ.ആർ.എസ്) അംഗങ്ങൾക്കായി പരിശീലന ക്ലാസ് നടത്തി. സബ് കളക്ടർ ഡി. രഞ്ജിത്ത്, എ.ഡി.എം. എസ്. ശ്രീജിത്ത്, പാലാ ആർ.ഡി.ഒ. വി.എം. ദീപ എന്നിവർ പങ്കെടുത്തു. കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ നടന്ന പരിപാടിയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളും ഏകോപനവും ശാസ്ത്രീയമായി നടത്തേണ്ടതിനെക്കുറിച്ച് കേരള സ്റ്റേറ്റ് ക്ലൈമറ്റ് ചെയിഞ്ച് അഡാപ്‌റ്റേഷൻ മിഷൻ അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ സിജി എം. തങ്കച്ചൻ ക്ലാസ്സെടുത്തു.