18 February, 2025 02:50:36 PM
പകുതി വിലയ്ക്ക് സ്കൂട്ടർ: കോട്ടയത്ത് രജിസ്റ്റർ ചെയ്ത കേസുകൾ 221 ആയി

കോട്ടയം: പകുതിവിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് കോട്ടയം ജില്ലയിൽ ഇതുവരെ മൊത്തം 221 കേസുകൾ രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച 13 കേസുകളാണ് പുതിയതായി രജിസ്റ്റർ ചെയ്തത്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നീ സ്റ്റേഷനുകളിൽ നാലു കേസുകൾ വീതവും, ഈരാറ്റുപേട്ട 3എരുമേലി സ്റ്റേഷനിൽ 2 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.