16 February, 2025 02:14:32 PM
നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പാ ചുമത്തി നാടുകടത്തി

കോട്ടയം: നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. കോട്ടയം പെരുമ്പായിക്കാട് മുടിയൂർക്കര ഭാഗത്ത് കുന്നുകാലായിൽ വീട്ടിൽ പാണ്ടൻ പ്രദീപ് എന്ന് വിളിക്കുന്ന പ്രദീപ് (29), കോട്ടയം അയ്‌മനം കല്ലുങ്കൽ വീട്ടിൽ ഒറാൻ എന്ന് വിളിക്കുന്ന രാജീവ് ബൈജു (25)എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരേയും ആറു മാസത്തേക്കാണ് ജില്ലയിൽ നിന്നും പുറത്താക്കിയത്. പ്രദീപിന് ഗാന്ധിനഗർ, അയർക്കുന്നം,കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ ക്രിമിനൽ കേസുകളും, രാജീവ് ബൈജുവിന് ഗാന്ധിനഗർ, ചങ്ങനാശ്ശേരി, വൈക്കം, കോട്ടയം വെസ്റ്റ്, പാലാ എന്നീ സ്റ്റേഷനിൽ കൊലപാതകശ്രമം, അടിപിടി, ഭവനഭേദനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്.