16 February, 2025 10:50:28 AM
നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തി നല്‍കി സൈബർ പോലീസ്

കോട്ടയം : കഴിഞ്ഞ 3 മാസത്തിനിടയിൽ കോട്ടയം ജില്ലയിൽ നിന്നും കാണാതായ മുപ്പതോളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി കോട്ടയം സൈബർ പോലീസ്. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ.പി.എസ് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും, കണ്ടെടുത്ത മൊബൈൽ ഫോണുകൾ തിരികെ നൽകുകയും ചെയ്തു. കോട്ടയം സൈബർ പോലീസ് സ്റ്റേഷനിൽ നിരന്തരമായി നടത്തിയ പരിശോധനകള്‍ക്ക് ഒടുവിലാണ് ഇത്രയും ഫോണുകൾ കണ്ടെത്താനായത്.
ചടങ്ങിൽ അഡീഷണൽ എസ്പി വിനോദ് പിള്ള, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസ്, സൈബർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ ജഗദീഷ് വി. ആർ, എ.എസ്.ഐ ഷൈൻ, സൈബർ സ്റ്റേഷനിലെ മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഫോൺ തിരികെ ലഭിച്ചവർ പോലീസിനോട് നന്ദി രേഖപ്പെടുത്താനും മറന്നില്ല.