13 February, 2025 08:53:19 AM
കോട്ടയത്തിന് വികസനകുതിപ്പു നൽകുന്ന പദ്ധതി- മന്ത്രി വി.എൻ വാസവൻ

കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന് അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ച കോട്ടയം ജില്ലയ്‍ക്ക് അഭിമാനമായി ഐ.ടി. പാർക്ക് (വർക്ക് നിയർ ഹോം ) വരുന്നു. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് നടപ്പാകുന്ന ഒരു ഐ.ടി വർക്ക് നിയർഹോം സ്ഥാപികുന്നത് നാടിന്റെ വികസനത്തിനും കോട്ടയം ജില്ലയിലെ ഐ.ടി മേഖലയ്‍ക്കും ശക്തി പകരുമെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ഐ.ടി ഹബ് ആയ കൊച്ചിയുമായും സാറ്റ്‌ലൈറ്റ് ഐ.ടി മേഖലയായി ഉയരുന്ന ചേർത്തലയുമായി വളരെ അടുത്തുള്ള ഏറ്റുമാനൂരിന്റെ ഭാവി വികസനം കൂടി മുന്നിൽ കണ്ടുള്ള പദ്ധതിയാണിതെന്ന് മന്ത്രി പത്രക്കുറിപ്പിൽ വ്യക്തമാക്കി.