12 February, 2025 04:18:40 PM
പകുതി വില തട്ടിപ്പ്: കോട്ടയം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 118 കേസുകള്‍

കോട്ടയം: പകുതിവലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് ചൊവ്വാഴ്ച വരെ കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 118 കേസുകൾ. കാഞ്ഞിരപ്പള്ളിയിൽ ആണ് ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത്. 30 കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്തു. എരുമേലി 22, മുണ്ടക്കയം 18, പൊൻകുന്നം 10, ഈരാറ്റുപേട്ട 9, പാലാ 6, കുറവിലങ്ങാട് 4, കറുകച്ചാൽ 3 കേസുകളും,തലയോലപ്പറമ്പ്, വൈക്കം, പള്ളിക്കത്തോട്, ഏറ്റുമാനൂർ, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിൽ രണ്ട് കേസുകൾ വീതവും, കോട്ടയം വെസ്റ്റ്, ചങ്ങനാശ്ശേരി, മണിമല,മേലുകാവ്, പാമ്പാടി, രാമപുരം എന്നീ സ്റ്റേഷനുകളിൽ ഓരോ കേസുകൾ വീതമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.