10 February, 2025 08:24:05 PM
പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ അദാലത്ത് നടത്തി

കോട്ടയം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ജില്ലാ ഓഫീസിൽ എൽ.ഡി.ആർ.എഫ് അദാലത്ത് സംഘടിപ്പിച്ചു. 26 വയ്പക്കാരിൽ നിന്നായി 25,97,267 രൂപയുടെ വായ്പ്പ തീർപ്പാക്കി. വായ്പ എടുത്തശേഷം ഗുരുതരമായ അസുഖങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനുമാണ് അദാലത്ത് നടത്തിയത്. കോട്ടയം, കാഞ്ഞിരപ്പള്ളി, അടൂർ, ഇടുക്കി ഓഫീസുകളിൽനിന്ന് വായ്പ എടുത്തിട്ടുള്ളവർക്ക് വേണ്ടിയായിരുന്നു അദാലത്ത്. കോർപറേഷൻ ചെയർമാൻ അഡ്വ.കെ. പ്രസാദ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. പി.പി. ഉദയകുമാർ, ടി.ഡി. ബൈജു എന്നിവർ പങ്കെടുത്തു .