10 February, 2025 08:55:13 AM


വനിതാ തടവുകാർക്ക് പാചക പരിശീലനം; ഉദ്ഘാടനം ഇന്ന്



കോട്ടയം : ജില്ലാ വനിത ശിശു വികസന ഓഫീസ് ഡിസ്ട്രിക് ഹബ്ബ് ഫോർ എംപവർമെൻ്റ് ഓഫ് വുമണും ജില്ലാ പ്രൊബേഷൻ ഓഫീസും സംയുക്തമായി കോട്ടയം ജില്ലാ ജയിലിലെ വനിത തടവുകാർക്ക് പാചക  പരിശീലനം നൽകുന്നു. എസ്.ബി. ഐ റൂറൽ സെൽഫ് എംപ്ലോയ്മെൻ്റ് ട്രെയിനിംഗിൻ്റെ (ആർസെറ്റി )നേതൃത്വത്തിലാണ് പരിശീലനം.
ഫെബ്രുവരി പത്തു മുതൽ 15 വരെ പരിശീലന 'പരിപാടിയുടെ ഉദ്ഘാടനം തിങ്കളാഴ്ച(ഫെബ്രു 10 ) രാവിലെ 10.00 മണിക്ക് ജില്ലാ ജയലിൽ  കോട്ടയം പ്രിൻസിപ്പൽ ഡിസ്ട്രിക് ആൻഡ്   സെഷൻ ജഡ്ജി എം. മനോജ് നിർവഹിക്കും.
 ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സീനിയർ ഡിവിഷൻ സെക്രട്ടറി ജി. പ്രവീൺ കുമാർ മുഖ്യപ്രഭാഷണം നടത്തും . ജില്ലാ വനിത ശിശു വികസന ഓഫീസർ ടിജു റേച്ചൽ തോമസ്, ജില്ലാ ജയിൽ സൂപ്രണ്ട് വി.ആർ.  ശരത് , ജില്ലാ പ്രൊബേഷൻ ഓഫീസർ സബീന ബീഗം , വെൽഫയർ ഓഫീസർ ജോർജ് ചാക്കോ ,എസ്ബിഐ ആർസെറ്റി ഡയറക്ടർ മിനി സൂസൻ വർഗീസ് , വനിത സംരക്ഷണ ഓഫീസർ വി.എസ്. ലൈജു, വുമൺ അസിസ്റ്റൻ്റ് സൂപ്രണ്ട് കെ. ജിജിഷ കെ . എന്നിവർ  പങ്കെടുക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K