03 February, 2025 07:00:16 PM
ശ്യാം പ്രസാദിൻ്റെ മരണകാരണം നെഞ്ചിലേറ്റ ചവിട്ടെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ഏറ്റുമാനൂർ: ഏറ്റുമാനൂർ തെള്ളകത്ത് പൊലീസുകാരൻ മരിച്ചത് നെഞ്ചിലേറ്റ ഗുരുതര പരിക്ക് മൂലമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. പ്രതി ജിബിൻ ജോർജിൻ്റെ ആക്രമണത്തിൽ ശ്യാം പ്രസാദിൻ്റെ വാരിയെല്ലുകൾ ഒടിഞ്ഞു. ശ്വാസ കോശത്തിൽ ക്ഷതവും, ആന്തരിക രക്തസ്രാവവും ഉണ്ടായതായും ഫോറൻസിക് റിപ്പോർട്ടിലുണ്ട്.
ഇന്നു പുലർച്ചെയാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ ശ്യാം പ്രസാദ് തെള്ളകത്തെ തട്ടുകടയിലുണ്ടായ ആക്രമണത്തിനിടെ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതി ജിബിൻ ജോർജിനെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.