18 January, 2025 06:15:37 PM
സംസ്ഥാനത്തെ 60 % റോഡുകൾ ബി.എം.-ബി.സി. നിലവാരത്തിൽ- മന്ത്രി പി.എ. മുഹമ്മദ് റിയാസ്
കോട്ടയം: ഈ സർക്കാർ ലക്ഷ്യമിട്ടതിലും കൂടുതൽ റോഡുകൾ ആധുനികീകരിച്ചതായും 60 ശതമാനം റോഡുകളും ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നവീകരിച്ചതായും പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ആധുനിക രീതിയിൽ ബി.എം.ബി.സി. നിലവാരത്തിൽ നവീകരിച്ച വി.ടി. റോഡിന്റെ പൂർത്തീകരണ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 50 ശതമാനം റോഡുകൾ അഞ്ചു വർഷം കൊണ്ട് ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ ടാർ ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ തന്നെ 60 ശതമാനം റോഡുകളും നവീകരിച്ചു. കായലോര മേഖലയുടെ വികസനത്തിന് വി.ടി. റോഡിന്റെ വികസനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടി.വി. പുരം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യാതിഥിയായിരുന്നു. പൊതുമരാത്ത് വകുപ്പു നിരത്തുവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈക്കം നഗരസഭാധ്യക്ഷ പ്രീത രാജേഷ്, വൈക്കം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ടി.വി. പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.എസ്. പുഷ്പമണി, ഹൈമി ബോബി, വൈക്കം നഗരസഭ ഉപാധ്യക്ഷൻ പി.ടി. സുഭാഷ്, ടി.വി. പുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ശ്രീകുമാർ, വൈക്കം ബ്ളോക്ക് സ്ഥിരം സമിതി അധ്യക്ഷ എം.കെ. റാണിമോൾ, ബ്ളോക്ക് പഞ്ചായത്തംഗം കെ.കെ. രഞ്ജിത്ത്, രാഷ്ട്രീയപാർട്ടി അംഗങ്ങളായ പി.ശശിധരൻ, പി.ഡി. ഉണ്ണി, ടെൽസൺ തോമസ്, പോൾസൺ ജോസഫ്, രാജു, സുബൈർ, സിറിയക്, റഷീദ്, ബി. ശശിധരൻ, സ്വാഗതസംഘം ഭാരവാഹികളായ എം.എസ്. രാമചന്ദ്രൻ, ഇ.എൻ. സാലിമോൻ എന്നിവർ പ്രസംഗിച്ചു.