17 January, 2025 07:52:16 PM


പാസിംഗ് ഔട്ട് പരേഡ് നടത്തി



കോട്ടയം: ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലുൾപ്പെട്ട 8 സ്കൂളുകളിലെ  കേഡറ്റുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംയുക്ത പാസിംഗ് ഔട്ട് പരേഡ് ഇന്ന് മണർകാട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ   ഗ്രൌണ്ടിൽ വച്ച് നടത്തി. ജില്ലാ പോലീസ് മേധാവി  ഷാഹുൽ ഹമീദ്.എ ഐ.പി.എസ് മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു. സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മണർകാട്, ഇൻഫന്റ് ജീസസ് ബെഥനി കോൺവന്റ് ഹയർ സെക്കണ്ടറി സ്കൂൾ, ക്രോസ്സ് റോഡ്സ് ഹൈസ്കൂൾ പാമ്പാടി, സെന്റ് ആൻസ് ഹയർ സെക്കണ്ടറി സ്കൂൾ, മൌണ്ട് കാർമ്മൽ ഹൈ സ്കൂൾ, സി.എം.എസ് കോളേജ് ഹൈസ്കൂൾ, ബേക്കർ മെമ്മോറിയൽ ഹൈസ്കൂൾ, മോഡൽ റെസിഡൻഷ്യൽ ഹൈസ്കൂൾ  എന്നിവിടങ്ങളിലെ 332 കേഡറ്റുകൾ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തു. ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് വിനോദ് പിള്ള, കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി  അനിൽകുമാർ, മണർകാട് എസ്.ഐ സജീർ, എസ്.പി.സി അസിസ്റ്റൻറ് നോഡൽ ഓഫീസർ ജയകുമാർ.ഡി, കൂടാതെ മറ്റു വിശിഷ്ടാതിഥികളും, രക്ഷിതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K