17 January, 2025 06:53:36 PM


യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാം: തീയതി നീട്ടി



കോട്ടയം : സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. പത്താം ക്ലാസ്സ് വിജയിച്ച 17 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. https://app.srocc.in/register എന്ന ലിങ്കിലുടെ ഓൺലൈനായി അപേക്ഷിക്കാം. അവസാന തിയ്യതി ജനുവരി 31. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

കോട്ടയം ജില്ലയിലെ പഠന കേന്ദ്രങ്ങൾ

 അക്ഷയ ലേണിങ്ങ് സെന്റർ, വൈക്കം-9847128126,

 സ്വസ്തി സ്‌കൂൾ ഓഫ് യോഗ, പൊൻകുന്നം-9447766004,

 അക്കാദമി ഓഫ് യോഗിക് സയൻസ്, മൂന്നാനി, പാലാ- 9495519686

 ശ്രീവല്ലി സ്‌കൂൾ ഓഫ് യോഗ, ടെംബിൾ റോഡ്: 8921924746.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926