14 January, 2025 12:51:17 PM
കെ വി ബിന്ദു രാജിവയ്‌ക്കും; കോട്ടയം ജില്ലാ പഞ്ചായത്തിനെ ഇനി ഹേമലത പ്രേംസാഗർ നയിക്കും
കോട്ടയം: കെ വി ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഈ മാസം അവസാനം രാജിവയ്ക്കും. ഹേമലത പ്രേം സാഗർ ആണ് അടുത്ത പ്രസിഡന്‍റ്. ഇടതുമുന്നണിയിലെ ധാരണ പ്രകാരമാണ് സ്ഥാനം കൈമാറുന്നത്.
കഴിഞ്ഞവർഷം ജനുവരി 28നാണ് സിപിഎമ്മിന് ബിന്ദു പ്രസിഡന്‍റ് ആയി ചുമതല ഏറ്റത്. കേരള കോൺഗ്രസില ജോസ് പുത്തൻകാലയാണ് വൈസ് പ്രസിഡന്‍റ് . കഴിഞ്ഞ ഫെബ്രുവരി 15നാണ് ജോസ് സ്ഥാനമേറ്റത് ജില്ലാ പഞ്ചായത്തിന്റെ ഇത്തവണത്തെ കാലാവധി തീരം വരെ വൈസ് പ്രസിഡന്‍റ് സ്ഥാനം കേരള കോൺഗ്രസ് തന്നെയാണ്. ജോസ് പുത്തൻകാലയെ മാറ്റി പകരം കേരള കോൺഗ്രസ് നിന്ന് മറ്റൊരാളെ നിശ്ചയിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായില്ല.
പ്രസിഡൻ്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഹേമലത പ്രേം സാഗർ സിപിഐയുടെ കഴങ്ങ ഡിവിഷനിൽ നിന്നുള്ള പ്രതിനിധിയാണ്. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കേരള മഹിളാസംഘം ജില്ലാ സെക്രട്ടറിയുമാണ്. എൽഡിഎഫിന് 22 , യുഡിഎഫിന് 14, ബിജെപിക്ക് ഒന്ന് വീതമാണ് അംഗങ്ങൾ ഉള്ളത്.