05 January, 2025 06:42:16 PM
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയായി എ വി റസല്‍ തുടരും
കോട്ടയം: സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയായി എ വി റസല്‍ തുടരും. റസിലിന്റെ രണ്ടാം ഈഴമാണിത്. 2022 ജനുവരിയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് ആദ്യമായി റസല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന വി എന്‍ വാസവന്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിപ്പിച്ചപ്പോൾ രണ്ടുതവണയും റസ്സൽ ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്നു. വി എന്‍ വാസവന്‍ നിയമസഭാംഗമായതോടെ ആദ്യമായി ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
38 അംഗ ജില്ലാകമ്മിറ്റിയെ ആണ് ഇന്ന് തിരഞ്ഞെടുത്തത്. കോട്ടയം ഏരിയാ സെക്രട്ടറി ബി ശശി കുമാര്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സുരേഷ് കുമാര്‍, കെ കെ രഞ്ജിത്ത്, കടുത്തുരുത്തി ഏരിയാ സെക്രട്ടറി കെ ജയകൃഷ്ണന്‍, പുതുപ്പള്ളി ഏരിയാ സെക്രട്ടറി സുഭാഷ് ടി വര്‍ഗീസ് എന്നിവരെയാണ് ജില്ലാകമ്മിറ്റിയിലേക്ക് എടുത്തത്. സുരേഷ് കുറുപ്പ്, സി ജെ ജോസഫ്, ബി അനന്തക്കുട്ടന്‍, കെ അനില്‍കുമാര്‍, എം പി ജയപ്രകാശം, കെ അരുണന്‍ എന്നിവര്‍ കമ്മിറ്റിയിൽ നിന്നും ഒഴിവായി.