05 January, 2025 06:22:35 PM
നാട്ടകത്ത് ഫിനാന്‍സ് സ്ഥാപന ഉടമയെ ആക്രമിച്ച് പണം തട്ടി
കോട്ടയം: നാട്ടകത്ത് ഫിനാന്‍സ് സ്ഥാപന ഉടമയെ ആക്രമിച്ച് പണം തട്ടി. പരിക്കേറ്റ ഇല്ലംപ്പള്ളി ഫിനാന്‍സ് ഉടമ രാജു ചികിത്സ നേടി. അജ്ഞാതനായ യുവാവ് പിന്നില്‍ നിന്നും ആക്രമിച്ച ശേഷം മുഖത്ത് മുളകുപൊടി വിതറുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറരയോടെ അകവളിലെ വീടിനു സമീപത്തു വെച്ചായിരുന്നു ആക്രമണം. പന്ത്രണ്ടായിരം രൂപയും രേഖകളും അടങ്ങുന്ന ബാഗാണ് കവര്‍ന്നത്. സംഭവത്തില്‍ ചിങ്ങവനം പൊലീസ് അന്വേഷണം തുടങ്ങി.