27 December, 2024 09:13:35 PM
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ മുന്നിൽ ആംബുലൻസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ മുന്നിൽ ആംബുലൻസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം. മാഞ്ഞൂർ മേമുറി കുറ്റിപറിച്ചതിൽ വീട്ടിൽ തങ്കപ്പൻ (79) ആണ് മരിച്ചത്. ഇന്ന് രണ്ടു മണിയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ട് മരുന്നുവാങ്ങിയ ശേഷം പുറത്തേയ്ക്കിറങ്ങി വരികയായിരുന്നു തങ്കപ്പൻ. ഈ സമയം ആശുപത്രിയിലേക്ക് വന്ന ആംബുലൻസ് ഇദ്ദേഹത്തെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തങ്കപ്പനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിച്ചു. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.
ഭാര്യ രത്നമ്മ മക്കൾ:- ബിന്ദു, സിന്ധു, വിനോദ്, വിനീഷ്. മരുമക്കൾ:- രാജു, പുഷ്പനാഥ്,ശോഭ, സിന്ധു.