27 December, 2024 05:42:16 PM


കുമരകത്ത് ബോട്ടിൽ നിന്നും കായലിലേക്ക് ചാടിയയാളുടെ മൃതദേഹം കണ്ടെത്തി



കുമരകം: ബോട്ടിൽ നിന്നും  കായലിലേക്ക് ചാടിയയാളുടെ മൃതദേഹം കണ്ടെത്തി. കുമരകം മുഹമ്മ റൂട്ടിൽ ഇന്നലെ രാത്രി ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ടിൽ നിന്നും  കായലിലേക്ക് ചാടിയ ചേർത്തല കടക്കരപ്പള്ളി സ്വദേശി ഉദയൻ  തമ്പിയുടെ -(56 )  മൃതദേഹം കണ്ടുകിട്ടി. 

വേമ്പനാട്ട് കായലിന്റെ മധ്യഭാഗത്ത് ബോട്ട് ചാലിന് സമീപത്തു നിന്നാണ് മൃതദേഹം കിട്ടിയത്. ഫയർഫോഴ്സും, സ്കൂബാ ടീം അംഗങ്ങളും ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും   സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്. മൃതദേഹം മുഹമ്മ ജെട്ടിയിൽ എത്തിച്ചു ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K