17 December, 2024 08:47:23 PM
കൈവശവും ആധാരത്തിലുമുള്ള ഭൂമിക്ക് കരമടയ്ക്കാനാവുന്നില്ല; അദാലത്തിൽ പരിഹാരം
കോട്ടയം: കൈവശമുള്ളത് 45.27 ആർ വസ്തു. ആധാരത്തിൽ കാണിച്ചിരിക്കുന്നതും അത്ര തന്നെ. എന്നാൽ വില്ലേജിലെ രേഖകളിൽ ഇദ്ദേഹത്തിനുള്ളത് 28 ആർ വസ്തു മാത്രം . കരമടയ്ക്കാനാകുന്നതും അതിനുമാത്രം. ഈ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ചേനപ്പാടി കളപ്പുരയ്ക്കൽ സത്യൻ മേനോൻ 'കരുതലും കൈത്താങ്ങും' അദാലത്തിൽ പരാതിയുവായി എത്തിയത്. പ്രത്യേക പരിഗണന നൽകി അളവ് നടത്താൻ ജില്ലാ കളക്ടർ സർവേ വിഭാഗത്തിന് നിർദ്ദേശം നൽകി. സർവേ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ഉചിതമായ നടപടിയെടുക്കാൻ തഹസീൽദാരെ ചുമതലപ്പെടുത്തി.