12 December, 2024 07:12:52 PM
അമൃത് 2.0: കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂർ നഗരങ്ങളിൽ ഡ്രോൺ സർവേ
കോട്ടയം: കേന്ദ്ര സർക്കാരിന്റെ ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ അമൃത് 2.0 പദ്ധതിയുടെ ഭാഗമായി കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂർ നഗരങ്ങളിൽ ജി.ഐ.എസ്. അധിഷ്ഠിത മാസ്റ്റർ പ്ലാനുകൾ തയാറാക്കുന്നു. ജി.ഐ.എസ്. അധിഷ്ഠിത മാസ്റ്റർ പ്ലാൻ തയാറാക്കാൻ ജി.പി.എസ്. നിരീക്ഷണങ്ങളും, ഡ്രോൺ സർവേയും ഡിസംബർ 25 മുതൽ ഫെബ്രുവരി 15 വരെ നടക്കും. നഗരങ്ങളോട് ചേർന്ന് വരുന്ന പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളിലാണ് ഡ്രോൺ സർവേ നടക്കുക. നിയോ ജിയോ ഹരിയാനയിലെ ഇൻഫോ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയാണ് സർവേ നടത്തുക. മാസ്റ്റർ പ്ലാനുകൾ തയാറാക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പിനെ നോഡൽ ഏജൻസിയായും മുഖ്യനഗരാസൂത്രകനെ (പ്ലാനിംഗ്) നോഡൽ ഓഫീസറായും നിയോഗിച്ചിട്ടുണ്ട്.