11 December, 2024 11:24:03 AM


അതിരമ്പുഴയിൽ ടി.ഡി. മാത്യുവും ഈരാറ്റുപേട്ട നഗരസഭയിൽ യഹീനാ മോളും വിജയിച്ചു



കോട്ടയം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ (ഐ.ടി.ഐ) കേരളാ കോൺഗ്രസ് (എം) സ്ഥാനാർഥി ടി.ഡി. മാത്യൂവും ഈരാറ്റുപേട്ട നഗരസഭ പതിനാറാം വാർഡിൽ (കുഴിവേലി) മുസ്ലിം ലീഗ് സ്വതന്ത്ര സ്ഥാനാർഥി യഹീനാ മോളും (റുബീനാ നാസർ) വിജയിച്ചു.

കോൺഗ്രസിലെ സജിതടത്തിൽ രാജി വച്ച ഒഴിവിലാണ് അതിരമ്പുഴ മൂന്നാം വാർഡിൽ തെരഞ്ഞെടുപ്പു നടന്നത്. കഴിഞ്ഞ പ്രാവശ്യം കോൺഗ്രസ്‌ ജയിച്ചത് 98 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. ഇപ്രാവശ്യം 214 വോട്ടിനാണ് എൽ ഡി എഫ് ജയിച്ചത്. പാർലമെൻ്റ് തെരഞ്ഞെടുപ്പിനു ശേഷം നടന്ന രണ്ടാമത് വിജയമാണ് കോട്ടയം ജില്ലയിൽ ഇതോടെ കേരളാ കോൺഗ്രസ് (എം) ന് ലഭിച്ചിരിക്കുന്നത്.
നേരത്തെ പുതുപ്പള്ളി വാകത്താനത്ത് നടന്ന തെരഞ്ഞെടുപ്പിലും കോൺഗ്രസ് സീറ്റ് പിടിച്ചെടുത്ത് കേരള കോൺ (എം) പാർട്ടി വിജയിച്ചിരുന്നു.

ഈരാറ്റുപേട്ട നഗരസഭ പതിനാറാം വാർഡിൽ (കുഴിവേലി) മുസ്ലിം ലീഗ് സ്വതന്ത്ര സ്ഥാനാർഥി യഹീനാ മോളിൻ്റെ വിജയത്തോടെ യുഡിഎഫ് തങ്ങളുടെ സീറ്റ് നില നിർത്തി. 

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് നില (മൂന്നാം വാർഡ്)

ടി.ഡി. മാത്യൂ (ജോയി തോട്ടനാനിയിൽ) കേരളാ കോൺഗ്രസ് എം : 551 (വിജയി) 
ജോൺ ജോർജ് (കോൺഗ്രസ്) : 335
വി.എം.ജോൺ (സ്വത്വന്ത്രൻ) :  33
ഷാജി ജോൺ (ബി.ജെ.പി.): 25

ഈരാറ്റുപേട്ട നഗരസഭ വോട്ട് നില (പതിനാറാം വാർഡ്) 

യഹീനാ മോൾ (റുബീനാ നാസർ) ലീഗ് സ്വതന്ത്ര - 358 (വിജയി) 
തസ്‌നി അനീസ് വെട്ടിക്കൽ (എസ്.ഡി.പി.ഐ.) -258 
ഷൈല ഷെഫീക്ക് പട്ടരുപറമ്പിൽ (ഐ.എൻ.എൽ) - 69


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K