10 December, 2024 07:34:33 PM
തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ഈരാറ്റുപേട്ടയിൽ 88.16 % പോളിങ്; അതിരമ്പുഴയിൽ 62.48%
-വോട്ടെണ്ണൽ നാളെ രാവിലെ 10 മുതൽ
കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടന്ന ഈരാറ്റുപേട്ട നഗരസഭയിലെ പതിനാറാം വാർഡായ കുഴിവേലിയിൽ 88.16 ശതമാനവും അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ (ഐ.ടി.ഐ.) 62.48 ശതമാനവും പോളിങ്.
കുഴിവേലിയിൽ 777 വോട്ടർമാരിൽ 685 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. 351 പുരുഷന്മാരും 334 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. അതിരമ്പുഴയിൽ 1511 വോട്ടർമാരിൽ 944 പേർ വോട്ട് ചെയ്തു. 476 പുരുഷന്മാരും 468 സ്ത്രീകളും സമ്മതിദാനാവകാശം വിനിയോഗിച്ചു. ബുധനാഴ്ച (ഡിസംബർ 11) രാവിലെ 10നാണ് വോട്ടെണ്ണൽ. ഈരാറ്റുപേട്ട നഗരസഭ ഹാളിലും അതിരമ്പുഴ പഞ്ചായത്ത് ഹാളിലുമാണ് വോട്ടെണ്ണൽ നടക്കുക.