09 December, 2024 07:01:34 PM


സ്‌കൂൾ വാഹനങ്ങളുടെ പരിശോധന; ഡിസംബർ 11 ന്



കോട്ടയം: കോട്ടയം താലൂക്കിലെ സ്‌കൂളുകളുടെ ഉടമസ്ഥതയിലുളള വിദ്യാർത്ഥികളെ  കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹനങ്ങളുടെ പീരിയോഡിക്കൽ ഇൻസ്‌പെക്ഷൻ ഡിസംബർ 11(ബുധൻ) രാവിലെ 10 മണിക്ക് മണർകാട് സെന്റ് മേരീസ് യാക്കോബായ പളളി മൈതാനത്ത് വച്ച് നടത്തുമെന്നു കോട്ടയം ആർ.ടി.ഒ. അറിയിച്ചു. 2020 നു മുമ്പ്  രജിസ്റ്റർ ചെയ്തിട്ടുളളതും, ഒരു വർഷത്തിൽ താഴെ ഫിറ്റ്‌നസ് കാലാവധി  ഉളളതുമായ വാഹനങ്ങൾ പരിശോധനക്കായി ഹാജരാക്കണം. തുടർന്ന്  സ്‌കൂൾ വാഹന ഡ്രൈവർമാർ, അറ്റൻഡർമാർ എന്നിവർക്കുളള റോഡ്  സുരക്ഷാ ക്ലാസ് ഉണ്ടായിരിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K