09 December, 2024 06:41:29 PM


ജലജീവൻ മിഷന് പൈപ്പിടൽ: സംയുക്തപരിശോധന നടത്തി തീരുമാനമെടുക്കാൻ അദാലത്തിൽ നിർദേശിച്ചു



കോട്ടയം: പുതുപ്പള്ളി ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിഷനുമായി ബന്ധപ്പെട്ടു പൊതുമരാമത്ത് റോഡുകളിലൂടെ പൈപ്പിടുന്നതിന് അനുമതി നൽകുന്നതിന് കോട്ടയം താലൂക്ക് അദാലത്തിൽ അനുകൂലതീരുമാനം. പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും നൽകിയ പരിഗണിച്ചാണ് മന്ത്രിമാരായ വി.എൻ. വാസവനും റോഷി അഗസ്്റ്റിനും പങ്കെടുത്ത കോട്ടയം താലൂക്ക് അദാലത്ത്് തുടർനടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയത്.
പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയറോടും ജല അതോറട്ടി പ്രോജക്ട് എൻജിനീയറോടും സംയുക്തപരിശോധന നടത്തി അനുമതി പരിഗണിക്കാനാണ് നിർദേശം.  പുതുപ്പള്ളി ഗ്രാമപഞ്ചായത്തിൽ ജലജീവൻ പദ്ധതിയുടെ 80 ശതമാനം പൂർത്തിയായെന്നും പൈപ്പിടുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വൈകുന്നതാണ് ബാക്കി പണികൾ താമസിപ്പിക്കുന്നത് എന്നുമായിരുന്നു അദാലത്തിൽ ലഭിച്ച പരാതി. മണർകാട്-തെങ്ങണ റോഡ്, വെട്ടത്തുകവല ഗവൺമെന്റ് യു.പി.എസ്. നാരകത്തോട് റോഡ്, തോട്ടയ്ക്കാട് ആശുപത്രിപ്പടി റോഡ്-വലിയ മണ്ണിൽ പാലം, ഞാലിയാകുഴി-കൈതയിൽ റോഡ് എന്നീ റോഡുകളുടെ ഭാഗങ്ങളിൽ അനുമതി നൽകണമെന്നാണ് അപേക്ഷ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K