08 December, 2024 04:40:12 PM
റവ. ഡോ. ജെയിംസ് മുല്ലശ്ശേരിയ്ക്ക് സംസ്കൃതി ഫൗണ്ടേഷൻ ആദരവ്
കോട്ടയം: ജില്ലയിലെ സാംസ്കാരിക കൂട്ടായ്മയായ കോട്ടയം സംസ്കൃതി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പൗരോഹിത്യത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന റവ ഡോ.ജെയിംസ് മുല്ലശ്ശേരിയെ ആദരിച്ചു. കോട്ടയം എം പി അഡ്വക്കേറ്റ് കെ ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്തു. കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ പ്രസിഡൻറ് ടി വി സോണി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വിദഗ്ധൻ, ചിന്തകൻ, ജീവകാരുണ്യ പ്രവർത്തകൻ, കവി, ഗാന രചയിതാവ് തുടങ്ങി വിവിധ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച റവ. ഡോ.ജെയിംസ് മുല്ലശ്ശേരി മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലും ASISC നാഷണൽ പ്രസിഡന്റുമാണ്