07 December, 2024 03:20:39 PM


'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തിന് തിങ്കളാഴ്ച കോട്ടയം ജില്ലയിൽ തുടക്കമാകും



കോട്ടയം: താലൂക്ക് തലത്തിൽ ജനങ്ങളുടെ പരാതികളും അപേക്ഷകളും തീർപ്പാക്കുന്നതിനായി മന്ത്രിമാർ പങ്കെടുത്ത് നടത്തുന്ന 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തിന് തിങ്കളാഴ്ച (ഡിസംബർ 9) ജില്ലയിൽ തുടക്കമാകും.
കോട്ടയം താലൂക്കിലെ പരാതിപരിഹാര അദാലത്ത് തിങ്കളാഴ്ച (ഡിസംബർ 9) രാവിലെ 10 മുതൽ കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും.

സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., എം.പി.മാരായ അഡ്വ. ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, ജോസ് കെ. മാണി, ചാണ്ടി ഉമ്മൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡൻ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, നഗരസഭാധ്യക്ഷരായ ബിൻസി സെബാസ്റ്റ്യൻ, ലൗലി ജോർജ്ജ്, നഗരസഭാംഗം സിൻസി പാറയിൽ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ് എന്നിവർ പങ്കെടുക്കും.

ജില്ലയിൽ സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ, ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുത്താണ് അഞ്ചു താലൂക്കിലായി അദാലത്തുകൾ നടക്കുക.
വൈക്കം താലൂക്കിലെ അദാലത്ത് ഡിസംബർ 10 ന് രാവിലെ 10 മുതൽ വൈക്കം വല്ലകം സെന്റ് മേരീസ് ചർച്ച്  പാരിഷ് ഹാളിൽ നടക്കും. മീനച്ചിൽ താലൂക്കിലെ അദാലത്ത് ഡിസംബർ 13ന് രാവിലെ 10 മുതൽ പാലാ മുനിസിപ്പൽ ടൗൺ ഹാളിലും ചങ്ങനാശേരി താലൂക്കിലേത് ഡിസംബർ 16ന് രാവിലെ 10 മുതൽ ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിലുംനടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K