06 December, 2024 07:00:59 PM
കരുതലും കൈത്താങ്ങും: കോട്ടയം ജില്ലയിലെ അദാലത്ത് തിയതികളിൽ മാറ്റം
കോട്ടയം: താലൂക്ക് തലത്തിൽ ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ കോട്ടയം ജില്ലയിലെ തിയതികളിൽ മാറ്റം. കോട്ടയം താലൂക്കിലെ അദാലത്ത് ഡിസംബർ ഒൻപതിനും മീനച്ചിൽ താലൂക്കിലെ അദാലത്ത് ഡിസംബർ 13നും മുൻനിശ്ചയിച്ച പ്രകാരം നടക്കും. ഡിസംബർ 10ന് നിശ്ചയിച്ചിരുന്ന ചങ്ങനാശേരി താലൂക്ക് അദാലത്ത് ഡിസംബർ 16ലേക്ക് മാറ്റി. ഡിസംബർ 16ന് നിശ്ചയിച്ചിരുന്ന വൈക്കം താലൂക്ക് അദാലത്ത് ഡിസംബർ പത്തിലേക്കും മാറ്റി. ഡിസംബർ 12ന് നിശ്ചയിച്ച കാഞ്ഞിരപ്പളളി താലൂക്ക് അദാലത്തും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
കോട്ടയം ജില്ലയിൽ സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ, ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് അദാലത്തുകൾ നടക്കുന്നത്.
പുതുക്കിയ സമയക്രമം: താലൂക്ക്, തിയതി, സമയം, വേദി എന്ന ക്രമത്തിൽ
കോട്ടയം: ഡിസംബർ 9 രാവിലെ 10 മണി മുതൽ വൈകിട്ട് നാലു വരെ, കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്‌കൂൾ ഹാൾ
വൈക്കം: ഡിസംബർ 10 രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ, വല്ലകം, സെന്റ് മേരീസ് ചർച്ച് പാരിഷ് ഹാൾ, വൈക്കം
മീനച്ചിൽ: ഡിസംബർ 13 രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ, പാലാ മുനിസിപ്പൽ ടൗൺ ഹാൾ.
ചങ്ങനാശേരി: ഡിസംബർ 16 രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ, ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാൾ,
കാഞ്ഞിരപ്പളളി: പുതുക്കിയ തിയതി പിന്നീട്